തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ പൂട്ടിയിട്ട് മകൻ വീടിന് തീയിട്ടു. അമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്തിൽ ആണ് സംഭവം. മകൻ ബിനുവാണ് വീടിനു തീവച്ചത്. ഇയാൾ മാനസിക രോഗമുള്ള ആളാണെന്നാണ് പോലീസ് പറയുന്നത്.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മ വീടിനു പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ബിനുവിനെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. വീടിന് തീവെച്ചത് തീവച്ചത് മദ്യലഹരിയിലാണെന്നാണ് പ്രാഥമിക നിഗമനം.