Press Club Vartha

ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയവർ ശ്വാസംമുട്ടി മരിച്ചു

കോഴിക്കോട്: ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു. കോഴിക്കോടാണ് സംഭവം. റിനീഷ് കൂരാച്ചുണ്ട്, അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്.

വൈകിട്ട് 4 മണിയോടെയാണ് ഇരുവരും മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയത്. കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് സംഭവം നടന്നത്. ഈ ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു.

10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിലായിരുന്നു ഇവർ ഇറങ്ങിയത്. ആദ്യം ഒരാളാണ് ടാങ്കിലേക്ക് ഇറങ്ങിയത്. തുടർന്ന് ഇയാൾക്ക് ബോധക്ഷയം സംഭവിക്കുകയായിരുന്നു. തുടർന്ന് ഇയാളെ രക്ഷിക്കാനായി രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളജിലെത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share This Post
Exit mobile version