
മെക്സിക്കോ സിറ്റി: ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചാണ് മരണം. ലോകാരോഗ്യ സംഘടന മരണം സ്ഥിരീകരിച്ചു. മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്.
ആദ്യമായി ഇന്‍ഫ്‌ലുവന്‍സ എ വൈറസ് ബാധ ലബോറട്ടറിയില്‍ സ്ഥിരീകരിച്ച മനുഷ്യനാണ് മരിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒയുടെ പ്രസ്താവനയില്‍ പറയുന്നു. ഏപ്രിൽ 24നായിരുന്നു ഇയാളുടെ മരണം. എന്നാൽ എവിടെ നിന്നാണ് ഇയാൾക്ക് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല.
സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസ് പടരുന്നതിനുള്ള സാധ്യത കുറവാണ്. മൂന്ന് ആഴ്ചയോളമായി കിടപ്പിലായ ശേഷമാണ് ഇയാൾ ചികിത്സ തേടിയത്. മെകിസിക്കോ സിറ്റിയിലെ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, തുടങ്ങിയവയായിരുന്നു രോഗലക്ഷണങ്ങൾ. അതെ സമയം 59കാരനുമായി സമ്പർക്കത്തിൽ വന്നവർക്ക് പക്ഷിപ്പനി ബാധിച്ചിട്ടില്ല.
