spot_imgspot_imgspot_img

ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

Date:

മെക്സിക്കോ സിറ്റി: ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചാണ് മരണം. ലോകാരോഗ്യ സംഘടന മരണം സ്ഥിരീകരിച്ചു. മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്.

ആദ്യമായി ഇന്‍ഫ്‌ലുവന്‍സ എ വൈറസ് ബാധ ലബോറട്ടറിയില്‍ സ്ഥിരീകരിച്ച മനുഷ്യനാണ് മരിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒയുടെ പ്രസ്താവനയില്‍ പറയുന്നു. ഏപ്രിൽ 24നായിരുന്നു ഇയാളുടെ മരണം. എന്നാൽ എവിടെ നിന്നാണ് ഇയാൾക്ക് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല.

സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസ് പടരുന്നതിനുള്ള സാധ്യത കുറവാണ്. മൂന്ന് ആഴ്ചയോളമായി കിടപ്പിലായ ശേഷമാണ് ഇയാൾ ചികിത്സ തേടിയത്. മെകിസിക്കോ സിറ്റിയിലെ ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം, തുടങ്ങിയവയായിരുന്നു രോഗലക്ഷണങ്ങൾ. അതെ സമയം 59കാരനുമായി സമ്പർക്കത്തിൽ വന്നവർക്ക് പക്ഷിപ്പനി ബാധിച്ചിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തോല്‍വിയുടെ ഉത്തരവാദിത്തം പോലും ഏറ്റെടുത്തില്ല; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ സിപിഎമ്മില്‍ വിമര്‍ശനം

പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മില്‍ കലാപക്കൊടി. സിപിഐഎം...

തോല്‍വിയുടെ ഉത്തരവാദിത്തം പോലും ഏറ്റെടുത്തില്ല; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ സിപിഎമ്മില്‍ വിമര്‍ശനം

  പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മില്‍ കലാപക്കൊടി. സിപിഐഎം...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരനായ പ്രൊഫസര്‍ അറസ്റ്റില്‍; കേസില്‍ പുതിയ വഴിത്തിരിവ്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ പുതിയ വഴിത്തിരിവുമായി നിര്‍ണായക...

ഓപ്പറേഷൻ നംഖോർ; ദുൽകർ സൽമാന്‍റെ മറ്റൊരു ആഡംബര വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി : ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു....
Telegram
WhatsApp