Press Club Vartha

പള്ളിപുറത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരിച്ചു

തിരുവനന്തപുരം: ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ ദമ്പതികൾ മരണപ്പെട്ടു. ഭർത്താവ് മരണപ്പെട്ടതിന്റെ അടുത്ത ദിവസം ഭാര്യയും യാത്രയായി. കെ എൻ എം തിരുവനന്തപുരം മുൻ ജില്ല പ്രസിഡന്റും ഗവ.സെൻട്രൽ പ്രെസ്സ് ജീവനക്കാരനുമായിരുന്ന പള്ളിപ്പുറം പാച്ചിറ തൊടിയിൽ വീട്ടിൽ മുഹമ്മദ്‌ ഹനീഫയും (87) ഭാര്യ ആരീഫ ബീവിയും (83) മാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്.

ഇന്നലെയാണ് മുഹമ്മദ്‌ ഹനീഫ അന്തരിച്ചത്. തൊട്ട് പിന്നാലെ ആരിഫ ബീവിയും യാത്രയായി. ഇന്നാണ് ആരിഫ ബീവി അന്തരിച്ചത്.

മക്കൾ :റംല ബീവി, അയിഷത്‌ ബീവി, റജില ബീവി (സർവ്വേർ ), അബ്ദുൽ ഖയ്യും (ഗവ :പ്രെസ്സ് ), ഷാഹിദ ബീവി

മരുമക്കൾ : ഷറഫുദീൻ, ഷിഹാബുദീൻ, തൗഫീഖ്, നിസ (ഗവ :സെക്രെട്ടറിയറ്റ് ), അൻസാരി.

 

Share This Post
Exit mobile version