ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി. കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി യാത്ര നടത്തിയ സംഭവത്തിലാണ് വിശദീകരണം. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലായിരുന്നു എന്നാണ് സഞ്ജു ടെക്കി പറഞ്ഞത്.
അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്. കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും സഞ്ജു ടെക്കി നൽകിയ വിശദീകരണത്തിൽ പറയുന്നു. സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനാണ് വിശദീകരണം നല്‍കിയത്. വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു.