Press Club Vartha

നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിലാണ് നടപടി. നെടുമങ്ങാട് എസ് സി, എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സത്യഭാമ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങിയത്. അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്.

പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദേശിച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം എന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‍സി എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Share This Post
Exit mobile version