തിരുവനന്തപുരം : വ്യാജ കണക്കുകൾ നൽകി ഭീകരമായ സീറ്റ് പ്രതിസന്ധി മറച്ചുവെക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധിച്ച എം.എസ്.എം നേതാക്കൾ റിമാൻഡിൽ. പൊതു വിദ്യാഭ്യാസ ഡയറക്ടറെ തിരുവനന്തപുരത്ത് ബന്ധിയാക്കി പ്രതിഷേധിച്ച എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ്,എം.എസ്.എഫ് സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങളായ ഹസൈനാർ നെല്ലിശ്ശേരി, അമീൻ റാഷിദ്, എ വി നബീൽ, ജലീൽ കാടാമ്പുഴ, റാഷിദ് കോക്കൂർ, റഹീസ് ആലുങ്ങൽ, ജില്ലാ പ്രസിഡൻ്റ് തൻസീർ അഴീക്കോട്, ജനറൽ സെക്രട്ടറി ഗദ്ദാഫി, ഫർഹാൻ ബിയ്യം, മുനീർ അടക്കമുള്ള നേതാക്കളെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
രാവിലെ പതിനൊന്ന് മണിക്ക് ഡയറക്ടറുടെ ഓഫീസ് എം.എസ്.എഫ് ഉപരോധിക്കുകയായിരുന്നു. ഡയറകറുമായി സംസാരിക്കാൻ പോലും അനുവദിക്കാത്ത പോലീസ് എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. എം എസ് എഫിന്റെ നേതൃത്വത്തിൽ മലപ്പുറം ആർ ഡി ഡി ഓഫീസ് ഉപരോധം തുടരവെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറെ ബന്ദിയാക്കി പ്രതിഷേധിച്ചത്.
വ്യാജമായ കണക്കുകൾ ഉണ്ടാക്കിയാണ് വിദ്യാഭ്യാസ വകുപ്പും സർക്കാരും സീറ്റ് പ്രതിസന്ധിയെ കാണുന്നത്. സർക്കാർ നൽകുന്ന കണക്കുകൾ പൂർണമായും വ്യാജമാണെന്ന് പ്രത്യക്ഷത്തിൽ തന്നെ ബോധ്യമാണ്. ആ കണക്കുകളെ പൊതുസമൂഹത്തിൽ സ്ഥാപിച്ച് എടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ. സർക്കാരിൻ്റെ ഈ വ്യാജ നിർമിത കണക്കുകൾ വിവിധ ജില്ലകളിലെ ആർ ഡി ഡി ഓഫീസുകളിൽ നിന്നാണ് നൽകുന്നത്. ആർ.ഡി.ഡി ഓഫീസുകളിലേക്ക് സമരം ശക്തമാക്കുന്നതോടെ, വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് നേരെ സമരം ശക്തമാക്കാനാണ് എം. എസ്. എഫ് തീരുമാനമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്,ജന:സെക്രട്ടറി സി കെ നജാഫ് എന്നിവർ പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങളായ ഹസൈനാർ നെല്ലിശ്ശേരി, അമീൻ റാഷിദ്, എ വി നബീൽ, ജലീൽ കാടാമ്പുഴ, റാഷിദ് കോക്കൂർ, റഹീസ് ആലുങ്ങൽ, തൻസീർ അഴീക്കോട്, ഗദ്ദാഫി, ഫർഹാൻ ബിയ്യം, മുനീർ എന്നിവരാണ് വിദ്യാഭ്യാസ ഡയറക്ടറെ ബന്ദിയാക്കിയുള്ള പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത നേതാക്കളെ രാത്രി വൈകി റിമാൻഡ് ചെയ്യുകയായിരുന്നു