
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സിപിഒ മദനകുമാര്‍ ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പാറശ്ശാല സ്വദേശിയാണ് മദനകുമാര്‍. പൊലീസ് ക്വാര്‍ട്ടേഴ്സിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.