Press Club Vartha

മുതലപൊഴി: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടങ്ങൾ നേരിടുന്നതിന് മനുഷ്യസാധ്യമായ എല്ലാം ചെയ്തുവെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഡ്രെഡ്ജിങ് നടത്തി മുതലപ്പൊഴിയുടെ ആഴം കൂട്ടുന്ന കരാർ കാലാവധി നീട്ടുന്നതിനെ കുറിച്ചും ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.

ഒന്നര വർഷത്തിനുള്ളിൽ ശ്വാശ്വത പരിഹാരം ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് മന്ത്രിസഭയ്ക്ക് ഉറപ്പുനൽകി. എന്നാൽ 73 മരണങ്ങൾ നടന്നിട്ടും ഗവൺമെന്റ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. രോഗി മരിച്ചിട്ടും സർജറി നടന്നു എന്നു പറയുന്ന പോലെയാണ് സർക്കാരിന്റെ വാദം എന്ന് വി ഡി സതീശൻ പറഞ്ഞു. പ്രശ്നം,മണൽ അടിയുന്നതാണ് സർക്കാരിന് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാം എന്നാൽ ഡ്രജർ വാടകയ്ക്ക് എടുക്കാൻ കഴിയുന്നില്ല എന്ന് പറയുന്നത്, വിരോധാഭാസം ആണെന്ന് ഇത് സംബന്ധിച്ച പ്രമേയത്തിന് നോട്ടീസ് നൽകിയ എം വിൻസന്റ് പറഞ്ഞു

Share This Post
Exit mobile version