തിരുവനന്തപുരം: യൂത്ത് ലീഗ് നിയമസഭാ മാർച്ചിൽ സംഘർഷം. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിയെ തുടർന്നാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമസഭാ മാർച്ച് നടത്തിയത്. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് മുസ്ലീം ലീഗ് നേതാക്കള്‍ സംസാരിച്ചശേഷമാണ് സംഘര്‍ഷമുണ്ടായത്. മാർച്ച് ആരംഭിച്ചപ്പോൾ തന്നെ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് മാർച്ച് തടഞ്ഞിരുന്നു. ഇതേ തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പൊലീസിനുനേരെ ഇവർ കൊടികള്‍ കെട്ടിയ വടി വലിച്ചെറിയുകയും ബാരിക്കേഡിന് മുകളില്‍ കയറി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സംഘർഷം ആരംഭിച്ചതോടെ പോലീസ് ജലപീരങ്കി ഉപയോഗിച്ച്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.