Press Club Vartha

റോട്ടറി ഇന്റർനാഷണന്റെ നേതൃത്വത്തിലുള്ള രക്ത സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ

കഴക്കൂട്ടം: “റോട്ടറി രക്ത സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ. റോട്ടറി ക്ലബ് ഓഫ് ടെക്നോപാർക്കിൻ്റെയും കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, ദുബായ് ഡൗൺടൗൺ എന്നീ റോട്ടറി ക്ലബ്ബുകളുടെയും സഹകരണത്തോടെ നടപ്പിലാക്കിയ ഒരു പ്രധാനപ്പെട്ട ആരോഗ്യ പരിപാലന പദ്ധതിയാണ് രക്ത സംഭരണ കേന്ദ്രം. ചടങ്ങിൽ മുഖ്യാഥിതിയായി റോട്ടറി ഇന്റർനാഷണൽ ജില്ല 3211 2023-24 ൻ്റെ ജില്ലാ ഗവർണർ ഡോ. ജി. സുമിത്രനും ഉൾപ്പെടെ പ്രമുഖ അതിഥികൾ പങ്കെടുക്കും. കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിയിൽ വച്ചാണ് ഉദ്ഘാടനം.

26 ലക്ഷത്തിലധികം രൂപയാണ് പദ്ധതിക്കായി വകയിരിത്തിരിക്കുന്നത്. കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിയിൽ ഒരു അത്യാധുനിക രക്ത സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രക്തത്തിന്റെ ആവശ്യം വർദ്ധിച്ചുവരുന്നത് കൈകാര്യം ചെയ്യുക, വിവിധ ചികിത്സകൾക്കായി സുരക്ഷിതമായ രക്തം സമയബന്ധിതമായി ലഭ്യമാക്കുക, രക്തദാനത്തിൻ്റെ കുറവ് മൂലമുള്ള തടയാവുന്ന മരണനിരക്ക് കുറയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഈ മേഖലയിലെ ജനസംഖ്യ വർദ്ധനവ്,മാറുന്ന ആരോഗ്യ സാഹചര്യങ്ങൾ, രക്ത ഉൽപന്നങ്ങളുടെ ഉയർന്ന ഡിമാൻഡ് എന്നിവയുടെ വെളിച്ചത്തിൽ ഈ പദ്ധതി നിർണായകമാണ്.

Share This Post
Exit mobile version