കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. 12 വയസുകാരനാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അഞ്ചു ദിവസമായി ചികിത്സയിലാണ്.
ഫാറൂഖ് കോളെജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ആശുപത്രിയിൽ കഴിയുന്നത്. കുട്ടി നാട്ടിലെ പൊതു കുളത്തിൽ ദിവസങ്ങൾക്ക് മുൻപ് കുളിച്ചിരുന്നു. അവിടെ നിന്നാകാം രോഗം പടർന്നതെന്നാണ് പ്രാഥമിക വിവരം. കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണ്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കണ്ണൂരിൽ കഴിഞ്ഞദിവസം 13 വയസുകാരി മരിച്ചിരുന്നു.