Press Club Vartha

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോ​ഗി വേർപ്പെട്ടു

തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോ​ഗി വേർപ്പെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം ടാറ്റ നഗർ എക്‌സ്പ്രസിന്റെ ബോഗിയും എഞ്ചിനുമാണ് വേർപ്പെട്ടത്. എൻജിനും ജനറേറ്റർ കാറുമടക്കമുള്ള ഭാഗം ബോഗിയിൽനിന്ന് 200 മീറ്ററോളം മുന്നോട്ട് നീങ്ങി നിൽക്കുകയായിരുന്നുവെന്നാണ് വിവരം.

തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ട്രെയിനിന് വേഗത കുറവായതുകൊണ്ടാണ് അപകടം ഒഴിവായതെന്നാണ് പ്രാഥമിക വിവരം. ബോഗികൾ കൂട്ടിച്ചേർത്ത് വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ഏറെ നേരെ ഗതാഗതം തടസപ്പെട്ടു.

Share This Post
Exit mobile version