തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം മരിയനാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കഠിനംകുളം മരിയനാട് സ്വദേശി അജിത് ബനാൻസാണ് മരിച്ചത്. 23കാരനായ ഇയാൾ മത്സ്യത്തൊഴിലാളിയാണ്.
സഹോദരിയുടെ കല്യാണത്തിനു കൊണ്ടു വന്ന കാർ തിരികെ കൊണ്ടു വരവേയാണ് അപകടം നടന്നത്. ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. പുളിങ്കുടി ഭാഗത്താണ് അപകടം നടന്നത്.
അച്ഛൻ ബഹാൻസ് അമ്മ: ആൻസി , സഹോദരി ബെൻസി. മൃതദേഹം നിംസ് ആശുപത്രിയിൽ.