Press Club Vartha

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് രണ്ടു പേർ മരിച്ചു

വർക്കല: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് രണ്ടു പേർ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം.

കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ, കൊട്ടാരക്കര സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്. ഇവർ കടലിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. അൽ അമീന്‍റെ സഹോദരിയുടെ ഭർത്താവാണ് അൻവർ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ.

Share This Post
Exit mobile version