തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രിയത പരിഹരിക്കണമെന്നവശ്യപ്പെട്ടും മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുതലപ്പൊഴിയിൽ ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. രാവിലെ മഹിള കോൺഗ്രസിൻ്റെയും ഭാരതീയ ദലിത് കോൺഗസിൻ്റെയും നേതൃത്വത്തിൽ അഭിവാദ്യ പ്രകടനങ്ങൾ നടന്നു.
മുൻ ഡി. ഡി.സി. പ്രസിഡൻ്റ് നെയ്യാറ്റിൻകര സനൽ ,ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എ.കെ ശശി എന്നിവർ അഭിസംബോദന ചെയ്തു. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തികഞ്ഞ പരാജയമാണെന്ന് എ.കെ ശശി പറഞ്ഞു.
ആരോഗ്യ നില വഷളായതിനെ തുടർന്ന് ശാർക്കര മണ്ഡലം പ്രസിഡൻ്റ് മോനി ശാർക്കരയെ പോലിസിൻ്റെ സാന്നിധ്യത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി . അഡ്വ.എസ് കൃഷ്ണകുമാർ, ബി.എസ് അനൂപ്, വർഗ്ഗീസ്, മുനീർ പെരുമാതുറ എന്നിവർ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു .