Press Club Vartha

തിരുവനന്തപുരം കണ്ടല സർവ്വീസ് സഹകരണ ബാങ്ക് പ്രത്യേക പാക്കേജ് നൽകാൻ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സർവ്വീസ് സഹകരണബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ  പ്രത്യേക പാക്കേജ്  നൽകാൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്  ഡെപ്പോസിറ്റിന്റെ ഗ്യാരന്റി ബോർഡ്സഹകരണ പുനരുദ്ധാരണ നിധികേരളബാങ്ക് എന്നിവിടങ്ങളിൽ നിന്ന് പണം ലഭ്യമാക്കുന്നതിന് യോഗത്തിൽ തീരുമാനമെടുത്തു. മറ്റു സംഘങ്ങളിൽ നിന്ന് പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ട് കണ്ടത്തുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളുടെ യോഗം വിളിച്ചു ചേർക്കും.

കടാശ്വാസപദ്ധതി പ്രകാരം ബാങ്കിന് ലഭിക്കാനുള്ള പണം ലഭ്യമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. നിക്ഷേപകരുടെ യോഗം വിളിച്ചുചേർത്ത് പുനരുദ്ധാരണ നടപടികൾ വിശദീകരിക്കാനും പണം തിരികെ നൽകുന്നതിനുള്ള പാക്കേജ് ഒരുക്കാനും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. കമ്മിറ്റി ബാങ്കിന്റെ പ്രവർത്തനങ്ങൾ കൃത്യമായി മോണിട്ടർ ചെയ്യും. മാസത്തിൽ ഒരിക്കൽ എന്ന നിലയിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. റിക്കവറി നടപടി വേഗത്തിൽ ആക്കുന്നതിന് നിയമപരമായ മാർഗം സ്വീകരിക്കുംകൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ബാങ്ക് ലഭ്യമാക്കുവാനും മന്ത്രി സഹകരണ വകുപ്പിന് നിർദ്ദേശം നൽകി. 

ബാങ്കിലെ ക്രമക്കേടിന് ഉത്തരവാദികളെ ശിക്ഷിക്കുന്നതിനൊപ്പം ബാങ്കിനെ തിരിച്ചുകൊണ്ടു വരാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു കൊണ്ടുപോകും,  കർശന നടപടികൾ എടുത്ത് നിക്ഷേപകന് പോലും ഒരു രൂപ പോലും നഷ്ടമാകാത്ത വിധത്തിൽ സംരക്ഷണം നൽകുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

യോഗത്തിൽ എം എൽ എ മാരായ വി ജോയിഐ.ബി സതീഷ്സഹകരണ വകുപ്പ് സെക്രട്ടറി രത്തൻഖേൽക്കർസഹകരണസംഘം രജിസ്ട്രാർ ടി. വി സുഭാഷ്തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ അയ്യപ്പൻനായർഅഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഒറ്റത്തവണ വായ്പാതീർപ്പാക്കൽ പദ്ധതി നടപ്പിലാക്കാനുംപ്രാഥമിക സഹകരണ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് 8 കോടി രൂപ കൂടി അനുവദിക്കാനും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം. പത്ത് ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് ഇളവ് നൽകുന്നതിനുവേണ്ടി ഹൈലെവൽ കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി. കൺസോഷ്യത്തിൽ നിന്ന് അനുവദിക്കുന്ന തുകയ്ക്ക് പുറമെ ബാങ്കിന്റെ സ്പെഷ്യൽ പാക്കേജിന്റെ ഭാഗമായി ഡെപ്പോസിറ്റ് ഗ്യാരന്റി ബോർഡിൽ നിന്ന് കൂടുതൽ തുക അനുവദിക്കും.

ബാങ്കിലെ റിക്കറി നടപടികൾ വേഗത്തിലാക്കാൻ രണ്ട് സെയിൽസ് ഓഫീസർമാരെ കൂടി അനുവദിക്കാനുംകേരളബാങ്കിന്റെ റിക്കവറി ടാസ്‌ക് ഫോഴ്സിന്റെ സേവനം ലഭ്യമാക്കാനും യോഗത്തിൽ തീരുമാനമെടുത്തു.

നിലവിൽ 124.34 കോടി രൂപ ബാങ്ക് നിക്ഷേപകർക്ക് തിരികെ നൽകിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഒരുവർഷം കൊണ്ട് 10.28 കോടി രൂപയുടെ പുതിയ വായ്പയും ബാങ്ക് അനുവദിച്ചതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു. കൃത്യമായ ഇടവേളകളിൽ വകുപ്പുതല വിലയിരുത്തലും അഡ്മിസട്രേറ്റീവ് കമ്മിറ്റിയുടെ യോഗങ്ങളും നടത്തി ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.   

 

Share This Post
Exit mobile version