Press Club Vartha

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂർ: തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു. തൃശൂർ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിതീകരിച്ചത്. ഇതോടെ പ്രദേശത്ത് കള്ളിങ് നടത്താൻ തീരുമാനമായി. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് നിലവിൽ രോഗബാധ സ്ഥിതീകരിച്ചത്.

ഈ സാഹചര്യത്തിൽ 310 പന്നികളെ പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും. രാവിലെ 7 മുതലാണ് പ്രക്രിയ നടപ്പിലാക്കുക. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കാനും നിർദ്ദേശം നൽകി.

Share This Post
Exit mobile version