Press Club Vartha

റാവിസ് പ്രതിധ്വനി7s – മീഡിയ ടീമും ടെക്കികളുമായുള്ള പ്രദർശന മത്സരം – നാളെ ടെക്നോപാർക്ക് ഗ്രൗണ്ടിൽ

തിരുവനന്തപുരം: റാവിസ് പ്രതിധ്വനി7s – മീഡിയ ടീമും ടെക്കികളുമായുള്ള പ്രദർശന മത്സരം – നാളെ 06 ജൂലൈ വൈകുന്നേരം 4 മണിക്ക് ടെക്നോപാർക്ക് ഗ്രൗണ്ടിൽ വച്ചു നടക്കും. ഉദ്ഘാടന പ്രദർശന മത്സരത്തിൽ KUWJ MEDIA XI, വിവിധ ഐ ടി കമ്പനികളെ പ്രതിനിധീകരിക്കുന്ന പ്രതിധ്വനി ടീമുമായി ഏറ്റുമുട്ടും. പ്രദർശന മത്സരം കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉത്ഘാടനം ചെയ്യും.

ജൂലൈ 6 നു തുടങ്ങി ഓഗസ്റ്റ് അവസാനം വരെ, നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ 152 മത്സരങ്ങളിൽ 93 ഐ ടി കമ്പനികളിൽ ടീമുകളിൽ നിന്നായി 2000 ലധികം ഐ ടി ജീവനക്കാർ അവരുടെ പ്രതിഭ മാറ്റുരയ്ക്കും.

ടെക്നോപാർക്ക് ഗ്രൊണ്ടിൽ ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. ആദ്യ റൗണ്ടുകൾ ലീഗ് അടിസ്ഥാനത്തിലും അത് കഴിഞ്ഞു നോക്കൗട്ട് അടിസ്ഥാനത്തിലും ആയിരിക്കും മത്സരങ്ങൾ. സെമി ഫൈനൽ, ഫൈനൽ എന്നിവ പ്രവർത്തി ദിവസങ്ങളിൽ ആയിരിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന്  25,000 രൂപയും  എവർ റോളിംഗ് ട്രോഫിയും കൂടാതെ റാവിസ് അഷ്ടമുടിയിൽ ഒരു ദിവസത്തെ താമസവും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടൽസും (Raviz Hotels) യൂഡിയും(Yoode Promotions) നൽകുന്ന നിരവധി സമ്മാനങ്ങളും വിജയികൾക്ക്  ഉണ്ടാകും.

ടൂർണമെന്റിലെ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോൾകീപ്പർക്കും പ്രത്യേകം പുരസ്കാരങ്ങൾ ലഭിക്കും. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയർ ഓഫ്  ദി മാച്ച് ട്രോഫിയും ‘യൂഡി’ നൽകുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടാകും. മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും യൂഡിയും ചേർന്നൊരുക്കിയിട്ടുണ്ട്. കൂടാതെ വനിതകൾക്കുള്ള 5s ടൂർണമെൻ്റും അരങ്ങേറും.

ഇൻഫോസിസ് ആയിരുന്നു അഞ്ച് തവണ ചാമ്പ്യന്മാർ. ഒരു തവണ ഇൻഫോസിസിനെ  തോൽപ്പിച്ച് യു എസ് ടി ഗ്ലോബൽ ചാമ്പ്യന്മാരായി.

ഇൻഫോസിസ്( Infosys) , യു എസ് ടി ഗ്ലോബൽ (UST Global), ടി സി എസ് (TCS), അലയൻസ് (Allianz) , ഐ ബി എസ് (IBS) , ക്വസ്റ്റ് (Quest) , ടാറ്റ എലക്സി ( Tata Elxsi), ആർ ആർ ഡോണേലി ( RR Donnelly), ആർ എം ഇ എസ് ഐ (RMESI), എൻവെസ്റ്റ് നെറ്റ് ( Envestnet), ഇ & വൈ ( E&Y) , പിറ്റ് സൊല്യൂഷൻസ് ( PITS) , ഗൈഡ് ഹൗസ്(Guide house), ഒറാക്കിൾ(Oracle), ക്യൂബർസ്റ്റ് ( QBurst ) തുടങ്ങി കേരളത്തിലെ പ്രമുഖ ഐ ടി കമ്പനികളെല്ലാം പങ്കെടുക്കുന്ന “പ്രതിധ്വനി സെവൻസ്” ടൂർണമെൻറ് ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ടൂർണമെന്റാണ്.

 

 

Share This Post
Exit mobile version