തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്നു. നിലവിലെ രോഗവിവരകണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആരോഗ്യവകുപ്പ് കണക്കുകൾ പുറത്തുവിട്ടത്. പതിനായിരത്തിലധികം രോഗികളാണ് ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് H1N1ഉം സ്ഥിരീകരിച്ചു.ഇതുവരെ അരലക്ഷം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
മാത്രമല്ല 69 പേർക്ക് എലിപ്പനി, 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു.പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും പനി ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിലാണ്.