Press Club Vartha

തിരുവനന്തപുരം തുമ്പയിൽ ബോംബേറ്: രണ്ടു പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ ബോംബേറ്. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. നെഹ്റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്ക് നേരേയാണ് ബോബെറിഞത്. രണ്ട് പേർക്കും കൈക്കാണ് പരിക്കേറ്റത്. നാലംഗ സംഘമാണ് ബോംബെറിഞ്ഞത്. രണ്ട് ബൈക്കുകളിലാണ് സംഘം സ്ഥലത്ത് എത്തിയത്.

തുമ്പ നെഹ്റു ജംഗ്ഷനിലാണ് സംഭവം നടന്നത്. പരിക്കേറ്റ രണ്ടു പേരും ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് തുമ്പ പോലിസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതികൾക്കായിയുള്ള തിരച്ചിൽ ആരംഭിച്ചു.

 

Share This Post
Exit mobile version