Press Club Vartha

തുമ്പ ബോംബേറു കേസ്: ഒരാൾ പോലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ നടന്ന ബോംബേറിൽ പ്രതികളിൽ ഒരാൾ പിടിയിൽ. തുമ്പ നെഹ്റു ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്കാണ് ബോംബേറ് നടന്നത്.

ആക്രമണത്തിൽ നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഗുണ്ടകള് തമ്മിലുള്ള പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് നാടൻ ബോംബെറിഞ്ഞത്.കാപ്പ കേസിൽ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തിയാണ് അഖിൽ. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

 

Share This Post
Exit mobile version