Press Club Vartha

രണ്ടാമത് അൽമായ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: രണ്ടാമത് പുതുക്കുറിച്ചി ഫെറോന അൽമായ സംഗമവും പുതുക്കുറിച്ചിയിൽ അപകട മരണം സംഭവിച്ച ജോണിന്റെ കുടുംബത്തിന് ഭവന പദ്ധതിയും ഉത്ഘാടനം ചെയ്തു. പരിപാടി തിരുവനന്തപുരം രൂപത സഹായ മെത്രാൻ ഡോ ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു. സഭയുടെ സമ്പത്തും മുതൽക്കൂട്ടുമാണ് അൽമായറെന്നും ഈ കാലഘട്ടത്തിൽ അൽമായ ഐക്യം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

തുമ്പ പാരിഷ് ഹാളിൽ നടന്ന സംഗമത്തിൽ സന്തോഷ്‌ അലക്സ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ രാജു തോമസ്‌, റെവ ഫാ ഡോ ഹൈസിന്ത് എം നായകം, റെവ ഫാ കോസ്മോസ് കെ തോപ്പിൽ, ജോളി പത്രോസ് എന്നിവർ സംസാരിച്ചു.

മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട നിരാലംബരരായ ജോണിന്റെ കുടുംബത്തിന് പുതുക്കുറിച്ചി ഫെറോന അൽമായ സമിതിയുടെ നേതൃത്വത്തിൽ ഭവനം നിർമിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.

 

Share This Post
Exit mobile version