
കൊച്ചി: റെയിൽവെ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണു. എറണാകുളത്താണ് സംഭവം. ഇതേത്തുടര്‍ന്ന് എറണാകുളം-തൃശൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ കേസിൽ പെട്ടു കിടക്കുന്ന ഭൂമിയിലെ മരമാണ് ഒടിഞ്ഞു വീണത്.
പച്ചാളത്ത് ലൂർദ് ആശുപത്രിക്ക് സമീപത്താണ് സംഭവം നടന്നത്. അപകടത്തിൽ റെയിൽവെയുടെ വൈദ്യുതി ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. അപായമൊന്നും ഉണ്ടായിട്ടില്ല. ഇതേ തുടർന്ന് വേണാട്, മംഗള എക്സ്പ്രസുകൾ പിടിച്ചിട്ടിട്ടുണ്ട്. മരം മുറിച്ചുമാറ്റാനുള്ള നടപടി തുടങ്ങി.
