തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. നെയ്യാറ്റിൻകര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ കുട്ടിയ്ക്കാണ് രോഗം സ്ഥിതീകരിച്ചത്. കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കാരുണ്യ ഹോസ്റ്റലിലെ പത്തു പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരുടെ കൂടെ 26 വയസുള്ള അനു എന്ന യുവാവ് രോഗബാധയെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചു.
എന്നാൽ അനുവിന് കോളറ ആണോ എന്ന് സ്ഥിതീകരിച്ചില്ല. സ്ഥിതീകരിക്കാനായി പരിശോധന നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു. ജില്ലയിൽ കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.