Press Club Vartha

കോളറ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതം: ജില്ലാ മെഡിക്കൽ ഓഫീസർ

Vibrio cholerae bacteria, 3D illustration. Bacterium which causes cholera disease and is transmitted by contaminated water

തിരുവനന്തപുരം: കോളറാ ബാധിത പ്രദേശത്ത് പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്‌ജിതമായി നടന്നുവരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

രോഗലക്ഷണങ്ങൾ ഉള്ളവരെയും അവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരെയും നിരന്തരമായി നിരീക്ഷിച്ചു വരുന്നു. ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ളവർക്ക് വിദഗ്ധ ചികിത്സ നൽകി വരുന്നു. അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Share This Post
Exit mobile version