തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ടു കാണാതായ ശുചീകരണ തൊഴിലാളിയ്ക്കായി തിരച്ചിൽ ശക്തം. ഫയർഫോഴ്സിന്റെയും സ്കൂബ സംഘവും തെരച്ചിൽ തുടരുകയാണ്.
തിരുവനന്തപുരം കോർപ്പറേഷന്റെ താത്കാലിക ശുചീകരണ തൊഴിലാളിയായ ജോയിയെ കാണാതായിട്ട് നാല് മണിക്കൂർ പിന്നിട്ടിരിക്കുന്നയാണ്. ഇതുവരെയും ജോയിയെ കണ്ടെത്താനായിട്ടില്ല. മാലിന്യകൂമ്പാരത്തിൽ അകപ്പെട്ടോ എന്നും സംശയമാണ്.
റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയാണ് മാരായമുട്ടം സ്വദേശി ജോയ്. ജോയിയോടൊപ്പം മൂന്ന് പേർ കൂടെ ഉണ്ടായിരുന്നു. മഴ ശക്തമായപ്പോൾ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. ബാക്കി മൂന്നും പേരും രക്ഷപ്പെട്ടിരുന്നു.
രക്ഷപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ടണലിലേക്ക് 25 മീറ്ററോളം ഇറങ്ങി തെരച്ചിൽ നടത്തിയിരുന്നു. മാലിന്യം നീക്കാൻ ജെസിബി എത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.