Press Club Vartha

മഴക്കുഴി നിർമിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധികുംഭം ലഭിച്ചു

കണ്ണൂർ: മഴക്കുഴി നിർമിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധികുംഭം ലഭിച്ചു. സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധികുംഭം ലഭിച്ചത്. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് സ്വർണ്ണവും വെള്ളിയും ഒക്കെ അടങ്ങിയ കുംഭം ലഭിച്ചത്.

കണ്ണൂർ ചെങ്ങളായിൽ പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്താണ് സംഭവം. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയത്. 17 മുത്തുമണികൾ, 13 സ്വർണപതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ തുടങ്ങിയവയാണ് കുടത്തിനുണ്ടായിരുന്നത്.

ലഭിച്ച വസ്തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്. കൂടോത്രമോ ബോംബോ ആണെന്ന് കരുതി ആദ്യം കളയാൻ ആണ് തൊഴിലാളികൾ തീരുമാനിച്ചത്. എന്നാൽ പിന്നീട് തുറന്നു നോക്കിയപ്പോഴായിരുന്നു സംഭവം കണ്ടത്.

Share This Post
Exit mobile version