Press Club Vartha

പാലക്കാട് ആദിവാസി കുടുംബങ്ങൾക്ക് സഹായവുമായി യു എസ് ടി  

കമ്മ്യൂണിറ്റി സ്റ്റഡി സെൻ്റർ, ക്ലാസ് റൂം ഫർണിച്ചർ എന്നിവ കൈമാറി
തിരുവനന്തപുരം, ജൂലൈ 17, 2024: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി, തങ്ങളുടെ ‘അഡോപ്റ്റ് എ വില്ലേജ്’ പരിപാടിയുടെ ഭാഗമായി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തിൽ നിരവധി വികസന സംരംഭങ്ങൾക്ക് തുടക്കമിട്ടു. ‘അഡോപ്റ്റ് എ വില്ലേജ്’ എന്നത് യു.എസ്.ടിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ)  സംരംഭമാണ്.  ഗ്രാമ പ്രദേശങ്ങളിൽ വസിക്കുന്ന കുടുംബങ്ങൾക്കിടയിൽ സമഗ്ര വികസനത്തിനും പരിവർത്തനത്തിനും സഹായകമാവുന്ന വിധത്തിലാണ് അഡോപ്റ്റ് എ വില്ലേജ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഗ്രാമ ജനതയുടെ സമഗ്ര വികസനത്തിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിവിധ പരിപാടികളാണ് കമ്പനി നടപ്പാക്കി വരുന്നത്.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിൽ വസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട 41 കുടുംബങ്ങളാണുള്ളത്. ‘അഡോപ്റ്റ് എ വില്ലേജ്’ സംരംഭത്തിലൂടെ 30-ലധികം വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ ക്ലാസ് റൂം ഫർണിച്ചറുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കമ്മ്യൂണിറ്റി സ്റ്റഡി സെൻ്റർ സ്ഥാപിച്ചിരിക്കുകയാണ് കമ്പനി. കമ്മ്യൂണിറ്റി സ്റ്റഡി സെൻ്ററിൽ ബി. എഡ് യോഗ്യതയുള്ള ഒരു അധ്യാപകനെയും നിയമിച്ചു.
കൊല്ലങ്കോട് ഗ്രാമത്തിനായി നിർമ്മിച്ച കമ്മ്യൂണിറ്റി സ്റ്റഡി സെൻ്റർ ജൂലൈ 13-ന് യു എസ് ടി  ചീഫ് വാല്യൂസ് ഓഫീസറും, ഡെവലപ്‌മെൻ്റ് സെൻ്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഗ്രാമവാസികൾക്ക് കൈമാറി. സുനിൽ ബാലകൃഷ്ണൻ, സിഎസ്ആർ അംബാസഡർ പ്രശാന്ത് സുബ്രഹ്മണ്യൻ, സിഎസ്ആർ ലീഡുമാരായ രാമു, മനോജ് മുരളീധരൻ എന്നിവർ അടങ്ങുന്ന യുഎസ് ടി യിൽ നിന്നുള്ള സംഘം കൊല്ലങ്കോട് ഗ്രാമത്തിലെ കുടിലുകൾ സന്ദർശിക്കുകയും ആദിവാസി കുടുംബങ്ങളിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും സി എസ് ആർ പരിപാടികളിലൂടെയുള്ള ഭാവി ഇടപെടലുകളുടെ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു.
“യു എസ് ടിയുടെ സിഎസ്ആർ പരിപാടിയായ  ‘അഡോപ്റ്റ് എ വില്ലേജ്’ വിവിധ വിദ്യാഭ്യാസ സാമൂഹിക വികസന സംരംഭങ്ങളിലൂടെ നടപ്പിലാക്കുന്നതിലൂടെ കമ്പനി ദത്തെടുക്കുന്ന ഗ്രാമങ്ങളിൽ വസിക്കുന്ന കുടുംബങ്ങളുടെ ജീവിത പരിവർത്തന പരിപാടികൾ നടപ്പിലാക്കി വരികയാണ്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിലെ ആദിവാസി കുടുംബങ്ങൾക്ക് സഹായകമാകുന്ന വിധത്തിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായ മികവ് ഉറപ്പാക്കുന്ന പുതിയ ചുവടുവയ്പാണ് കമ്പനി നിർമിച്ചു കൈമാറിയ കമ്മ്യൂണിറ്റി സ്റ്റഡി സെൻ്റർ. ഭാവിയിൽ ഗ്രാമത്തിൽ കൂടുതൽ വികസന പരിപാടികൾ ഉൾപ്പെടുത്താൻ യു എസ് ടി യത്നിക്കും, ” യു എസ് ടി  ചീഫ് വാല്യൂസ് ഓഫീസറും, ഡെവലപ്‌മെൻ്റ് സെൻ്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ  പറഞ്ഞു.
അഡോപ്റ്റ് എ വില്ലേജ് പദ്ധതിയിലൂടെ പിന്തുണ ആവശ്യമുള്ള കൂടുതൽ ഗ്രാമങ്ങളിൽ വികസന പ്രവർത്തനങ്ങളുടെ സാധ്യതയും യു എസ് ടി വിലയിരുത്തി നടപ്പാക്കും.
Share This Post
Exit mobile version