
തിരുവനന്തപുരം: തിരുവനന്തപുരത്ത് പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം. പാലോട് നന്ദിയോട് ആലംപാറയിലാണ് സംഭവം നടന്നത്. ഇന്നലെയാണ് പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി ഉണ്ടായത്. ആലംപാറയിൽ പ്രവർത്തിക്കുന്ന ശ്രീമുരുക പടക്ക വിൽപ്പന ശാലയിലാണ് തീപിടുത്തം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കടയുടമ ഷിബു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം.
70 ശതമാനം പൊള്ളലേറ്റ ഷിബുവിനെ ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെ ഷിബു മരണത്തിനു കീഴടങ്ങുക ആയിരുന്നു. വീട് ഇരിക്കുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറിയാണ് പടക്ക വിൽപ്പനശാല പ്രവർത്തിച്ചിരുന്നത്.
ഷിബുവിൻ്റെ ഭാര്യ മഞ്ജുവിൻ്റെ പേരിലാണ് കടയുടെ ലൈസന്‍സ് എടുത്തിരുന്നത്. എന്നാൽ ഷിബുവാണ് കട നടത്തിയിരുന്നത്. പടക്ക നിര്‍മാണത്തിനും വില്‍പനക്കും ഇവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നുവെന്നും എന്നാൽ പരിശോധനയില്‍ അളവില്‍ കൂടുതല്‍ പടക്കം ഷെഡില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.