Press Club Vartha

താലൂക്ക് ആശുപത്രിയിൽ വച്ച് യുവതിക്ക് പാമ്പുകടിയേറ്റ സംഭവം; പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്

പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വച്ച് യുവതിക്ക് പാമ്പു കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്. രക്തസാമ്പിളുകളിൽ വിഷത്തിൻ്റെ അംശം കണ്ടെത്തിയിട്ടില്ലെന്നാണ് പാലക്കാട് ജില്ല ആശുപത്രി സൂപ്രണ്ട് പറയുന്നത്.

യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ല. വിശദമായ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ ജെ റീന വെളിപ്പെടുത്തി. മാത്രമല്ല പിടികൂടിയ പാമ്പിനു വിഷമില്ലായിരുന്നു. യുവതി ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്. ഒരിക്കൽ കൂടി രക്ത സാമ്പിൾ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇന്നലെ രാവിലെ 11 മണിക്കായിരുന്നു സംഭവം നടന്നത്. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി 36 വയസ്സുള്ള ഗായത്രിയെയാണ് പാമ്പ് കടിച്ചത്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച മകളുടെ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. ഇതിനിടെയാണ് സംഭവം നടന്നത്. ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്.

Share This Post
Exit mobile version