
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഇന്ന് രാവിലെയാണ് പെൺകുട്ടി പരാതി നൽകിയത്. ഫിസിയോതെറാപ്പിസ്റ്റിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഫിസിയോതെറാപ്പി ചികിത്സക്കിടെയാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഈയിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറി എത്തിയ ആളാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ഒരു മാസമായിപെൺകുട്ടി ഈ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്താറുണ്ട്.