Press Club Vartha

തിരുവനന്തപുരം ചിറയിൻകീഴ് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴ് കായലിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരനെ കാണാനില്ലെന്ന് പരാതി. ശാർക്കര പുതുക്കരി സ്വദേശി പ്രിൻസാണ് (13) സുഹൃത്തുക്കൾക്കൊപ്പം കായലിൽ കുളിക്കാനിറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

വിവരമറിഞ്ഞ് ഫയർ ഫോ‌ഴ്സിന്റെ സ്കൂബ ടീം കായലിൽ തെരച്ചിൽ നടത്തുകയാണ്. പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിലാണ് സംഭവം നടന്നത്.

Share This Post
Exit mobile version