കോഴിക്കോട്: മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന നിഗമനത്തിലാണ് സൈന്യം. റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് സൈന്യം തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ മണ്ണിനടിയിൽ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. അർജുനയുള്ള തിരച്ചിൽ ഏഴാം ദിനം കഴിഞ്ഞിരിക്കുകയാണ്. അതെ സമയം നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഈ സിഗ്നൽ കേന്ദ്രീകരിച്ചാണ് പരിശോധന തുടരുന്നത്.
ഇതിനൊപ്പം നദിയിലും പരിശോധന നടക്കുന്നുണ്ട്. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. നാളെ എസ്കവേറ്റർ എത്തിച്ച് പരിശോധന നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഡ്രഡ്ജിങ് നടത്താനുള്ള സാധ്യത പരിശോധിക്കുമെന്നും റിപോർട്ടുണ്ട്.