ഷില്ലൂർ: മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായിയുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലെന്ന് സൂചന. നദിക്കടിയിൽ ഒരു ട്രക്ക് കണ്ടെത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കർണാടക റവന്യു മന്ത്രി ഇക്കാര്യം സ്ഥിതീകരിച്ചു.
എന്നാൽ ഈ ട്രക്ക് അർജുനിന്റെ ആണെന്ന് സ്ഥിതീകരിച്ചിട്ടില്ല. എന്നാൽ അപകടം നടന്ന സമയം അർജുന്റെ വാഹനം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആര്‍മിയുടെ റഡാര്‍ സിഗ്നലും നേവിയുടെ സോണാര്‍ സിഗ്നലും ലഭിച്ച ഇടത്താണ് ഇപ്പോൾ ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് ട്രക്ക് പുറത്തെടുക്കും.
അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്ന് ഒൻപത് ദിവസം ആയിരിക്കുകയാണ്. നിർണായക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.