Press Club Vartha

അഞ്ചൽ രാമഭദ്രൻ വധക്കേസ് :14 പേർ കുറ്റക്കാർ

കൊല്ലം: ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിൽ 14 പേർ കുറ്റക്കാരാണെന്ന് സിബിഐ കോടതി. ഇതിൽ സിപിഐഎം ജില്ലാ കമ്മിറ്റി അം​ഗം ബാബു പണിക്കറും ഉൾപ്പെടുന്നു. കൊലപാതകം , ഗൂഡാലോചന , ആയുധ കൈയിൽ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്. അതെ സമയം സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയമോഹൻ ഉൾപ്പടെ നാല് പേരെ വെറുതെ വിട്ടു. ഈ മാസം 30 ന് ശിക്ഷ വിധിക്കും.

പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്. സംഭവം നടന്ന് 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. രാമഭദ്രനെ 2010 ഏപ്രിൽ 10നാണ് വീട്ടിനുള്ളിൽ കയറി സിപിഐഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്നു രാമഭദ്രൻ. രാമഭദ്രനോടുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.

Share This Post
Exit mobile version