Press Club Vartha

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടിയുടെ തട്ടിപ്പ്: പ്രതി ധന്യ മോഹൻ പോലീസിൽ കീഴടങ്ങി

കൊല്ലം: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് കോടികളുടെ തിരിമറി നടത്തിയ കൊല്ലം സ്വദേശി ധന്യ മോഹൻ പോലീസിൽ കീഴടങ്ങി. വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കൺസൾട്ടൻസി ലിമിറ്റഡിൽ നിന്ന് 20 കോടിയോളം രൂപയുമായിട്ടാണ് ധന്യ കടന്നത്.

ഈസ്റ്റ് കൊല്ലം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചു. 5 വർഷംകൊണ്ടാണ് ധന്യ ഇത്രയും വലിയ തുക തട്ടിയെടുത്തത്. റമ്മി കളിക്കുന്നതിനും ആഡംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്‍റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു യുവതി.

2019 മുതൽ ധന്യ കമ്പനിയിൽ തട്ടിപ്പ് നടത്താൻ ആരംഭിച്ചുവെന്നാണ് അറിയുന്നത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് തട്ടിപ്പ് നടത്തിയത്.

Share This Post
Exit mobile version