Press Club Vartha

തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് അപകടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം കരിക്കകത്താണ് പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടത്.

ബൈക്കിന് സൈഡ് കൊടുക്കവെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകടത്തിൽ പോലീസ് ജീപ്പിലുണ്ടായിരുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെട്ടു. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പുഴയിലേക്ക് മറിഞ്ഞത്.

Share This Post
Exit mobile version