Press Club Vartha

രക്ഷാപ്രവർത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിർമിക്കാൻ സൈന്യം

കൽപറ്റ: സൈന്യത്തിന്‍റെ 200 അംഗങ്ങള്‍ ദുരന്ത സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിന് 330 അടി ഉയരത്തിലുള്ള താത്കാലിക പാലം സൈന്യം നിര്‍മിക്കാനൊരുങ്ങുന്നുവെന്നാണ് അറിയുന്നത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോഴിക്കോട് സൈനിക ക്യാമ്പില്‍ കണ്‍ട്രോള്‍ റൂം തുറക്കും. കൂടാതെ ചെറുപാലങ്ങൾ കൂടി എയർലിഫ്റ്റ് ചെയ്ത് വയനാട്ടിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്ന് 130 സൈനികര്‍ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടു. വിമാനമാർഗമാണ് ഇവർ എത്തുക. ഏതാനും മിനുട്ടുകൾക്കകം എത്തുമെന്നാണ് അറിയുന്നത്. നിലവിൽ കരസേനയുടെ 200 അംഗങ്ങളും 3 മെഡിക്കൽ സംഘങ്ങളും രക്ഷാപ്രവർത്തനം തുടങ്ങി.

അതെ സമയം ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 84 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി പേർ പല സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുകയാണ്.

Share This Post
Exit mobile version