വയനാട്: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 184 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. 70 പേർ പുരുഷൻമാരും 56 പേർ സ്ത്രീകളുമാണ്. 123 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 63 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.
106 പേർ ക്യാമ്പുകളിൽ കഴിയുന്നു. 195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. വയനാട്ടിൽ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.
ഇന്നലെ വൈകുന്നേരം നിർത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തന്നെ ആരംഭിച്ചിരുന്നു. നിരവധി പേരാണ് ഇപ്പോഴും കാണാമറയത്ത് ഉള്ളത്. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതെ സമയം പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാകുകയാണ്. മുണ്ടക്കൈ ഭാഗത്ത് വെള്ളം ഉയരുന്നതായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ആർമി വ്യക്തമാക്കി.