Press Club Vartha

പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവുബലി

തിരുവനന്തപുരം: പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവുബലി. കര്‍ക്കിടകമാസത്തിലെ ഏറ്റവും സവിശേഷമായ ദിനമായിട്ടാണ് ഇന്നത്തെ ദിവസത്തെ കണക്കാക്കുന്നത്. പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്ന വിശ്വാസത്തിൽ പതിനായിരങ്ങളാണ് വിവിധ ബലിമണ്ഡപങ്ങളിൽ ബലിയിടാനായി എത്തുന്നത്.

പ്രധാന സ്നാന ഘട്ടങ്ങളിലുള്‍പ്പടെ ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുക്കുകയാണ്. തിരുവനന്തപുരം തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2ന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. 3500 പേർക്ക് ഒരേസമയം ഇവിടെ ബലിയിടാനുള്ള സൗകര്യങ്ങൾ ഉണ്ട്. 9 ബലി മണ്ഡപങ്ങളാണ് ഇവിടെ ഒരുക്കിയത്.

വർക്കല ജനാർദന സ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ദേവസ്വം ബലി മണ്ഡപത്തിൽ പുലർച്ചെ മൂന്നോടെ ബലിതർപ ചടങ്ങുകൾ ആരംഭിച്ചു. മണ്ഡപത്തിൽ ഒരു സമയം 250 പേർക്കും തീരത്ത് ആയിരത്തിലധികം പേർക്കും ബലിതർപ്പണം നടത്താൻ സൗകര്യമുണ്ട്. പാപനാശം തീരത്തും ബലിതർപ്പണത്തിനു നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ദക്ഷിണായനവും ഉത്തരായനവും ഒത്തുചേര്‍ന്നു വരുന്ന ദിനമാണ് കര്‍ക്കിടകവാവ്. സൂര്യന്‍റെ ഗമനം അനുസരിച്ച് ഉത്തരായനത്തില്‍ സൂര്യന്‍ ദേവലോകത്തും ദക്ഷിണായനത്തില്‍ പിതൃലോകത്തുമാണ്. ഇതില്‍ ദക്ഷിണായത്തിന്‍റെ തുടക്കമാണ് കര്‍ക്കിടകവാവ് എന്നാണു വിശ്വാസം.

Share This Post
Exit mobile version