Press Club Vartha

തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യ മാതാവിനെ കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യ മാതാവിനെ കൊലപ്പെടുത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഭാര്യാമാതാവിന്റെ ഫ്ലാറ്റിൽ എത്തിയാണ് ആക്രമണം. ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സിലെ ബാബുവിന്റെ ഭാര്യ പ്രീതയാണ് കൊല്ലപ്പെട്ടത്.

ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് പ്രീതയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൊല്ലപ്പെട്ട പ്രീതയുടെ മൂത്ത മകള്‍ ബിന്ധ്യയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പ്രീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Share This Post
Exit mobile version