Press Club Vartha

തൃശൂരില്‍ ഇത്തവണ പുലികളി ഇല്ല

തൃശ്ശൂർ: തൃശൂരില്‍ ഇത്തവണ പുലികളി ഇല്ല. തൃശൂരിലെ പുലിക്കളി, കുമ്മാട്ടിക്കളി, ഡിവിഷന്‍ തല ഓണാഘോഷം എന്നിവ ഇക്കുറി വേണ്ടെന്നാണ് തീരുമാനം. തൃശ്ശൂർ കോര്‍പ്പറേഷനാണ് തീരുമാനമെടുത്തത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

എല്ലാവർഷവും ഓണത്തിന് തൃശ്ശൂരിനെ ഹരം കൊള്ളിക്കുന്നവയാണ് പുലിക്കളിയും, കുമ്മാട്ടിക്കളിയുമൊക്കെ. വിവിധയിടങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളാണ് ഇവ കാണാനായി എത്താറുള്ളത്. ഈ വര്‍ഷം സെപ്റ്റംബര്‍ 18 നു പുലിക്കളിയും സെപ്റ്റംബര്‍ 16,17 തീയതികളിൽ കുമ്മാട്ടിക്കളിയും നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

Share This Post
Exit mobile version