Press Club Vartha

യൂട്യൂബർ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ

കൊച്ചി: യൂട്യൂബർ സൂരജ് പാലാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. യുവനടിയാണ് സൂരജ് പാലാക്കാരനെതിരെ പരാതി നൽകിയത്.

പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്നയാളാണ് സൂരജ് പാലാക്കാരനെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. യൂട്യൂബിലും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മറ്റു സമൂഹമാധ്യമങ്ങളിലൂടെയാണ് അധിക്ഷേപം.

പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ തുടങ്ങിയ നിയമങ്ങൾ പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിരുന്നത്.

Share This Post
Exit mobile version