Press Club Vartha

തുമ്പയിൽ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തുമ്പയിൽ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ തുമ്പ രാജീവ്ഗാന്ധിനഗറിനു സമീപമായി മൃതദേഹം കരയ്ക്കടിയുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് വള്ളം മറിഞ്ഞ് തുമ്പ സ്വദേശി സെബാസ്റ്റ്യൻ ആൽബി (47) യെ കാണാതായത്. മൂന്നു ദിവസം തെരച്ചിൽ നടത്തിയെങ്കിലും സെബാസ്റ്റ്യനെ കണ്ടെത്താനായിരുന്നില്ല. മത്സ്യതൊഴിലാളികളും കോസ്റ്റു ഗാർഡും മറൈൻ എൻഫോഴ്മെൻ്റും തീരദേശ പോലീസും തെരച്ചിൽ നടത്തിയിരുന്നു.

Share This Post
Exit mobile version