Press Club Vartha

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു. തിരുവനന്തപുരം പൗഡിക്കോണത്താണ് സംഭവം. കുറ്റ്യാണി സ്വദേശി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാൾ മരിച്ചത്. രാത്രി ഒന്‍പത് മണിയോടെയാണ് പൗഡികോണം സൊസൈറ്റി ജംഗ്ഷനിൽ വച്ച് ജോയ്ക്ക് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയത്. കാപ്പ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ജോയ് രണ്ടുദിവസം മുൻപാണ് പുറത്തിറങ്ങിയത്.

ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്. ഇരുകാലുകളിലും ഗുരുതരമായി വെട്ടേൽക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഇതുവരെയും പ്രതികളെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. മൂന്നു മണിക്കൂറോളമാണ് പരിക്കേറ്റ് ജോയ് റോഡിൽ കിടന്നത്. തുടർന്ന് പൊലീസ് ജീപ്പിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.

Share This Post
Exit mobile version