തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. പറമ്പിൽപാലം റെസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിലാണ് ധർണ്ണ. അസോസിയേഷൻ പ്രസിഡന്റ് എസ് എച്ച് ഷാനവാസ് ധർണ്ണ ഉത്ഘാടനം ചെയ്തു.
നിർദിഷ്ഠ മെഗാ മൊബൈൽ ടവർ നിർമ്മാണം ഒഴിവാക്കുക, ചിറക്കകം – തോപ്പിനകം- കല്ലുപാലം റോഡുകളുടെ അപകടകരമായ ശോചനീയാവസ്ഥക്ക് പരിഹാരം കാണുക,തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ധർണ്ണ.
രക്ഷാധികാരി എസ് ഗോപിനാഥൻ നായരുടെ അധ്യക്ഷതയിൽ നടന്ന ധർണയ്ക്ക് ജനറൽ സെക്രട്ടറി അഡ്വ.എ എസ് ജാബിർഖാൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഷിയാസ് പൗർണമി, പി എം ഷാജി, ആലുവിള വാഹിദ്, തുടങ്ങിയർ അഭിവാദ്യം ചെയ്തു. ചേരിയിൽ ഷറഫുദീൻ നന്ദി രേഖപ്പെടുത്തി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷറഫുദീൻ ഹാജി, ശശികുമാരൻ, രാജശേഖരൻ, നുജുമുദ്ദീൻ, സൈനുലാബ്ദീൻ, ഷാനിഫ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.