Press Club Vartha

തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ആളെ കാറില്‍ വന്ന സംഘം തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ആളെ കാറില്‍ വന്ന സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയെയാണ് തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം.

ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തെത്തിയ ശേഷം ഒരു ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു കാറിൽ എത്തിയ സംഘം തട്ടികൊണ്ട് പോയത്. മൂന്നംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.

ശ്രീകണ്ഠേശ്വരത്ത് വച്ചാണ് ഓട്ടോ തടഞ്ഞതെന്നാണ് ഓട്ടോ ഡ്രൈവർ പോലീസിനോട് പറഞ്ഞത്. സ്വിഫ്റ്റ് കാറിലാണ് അക്രമികൾ എത്തിയതെന്നും മൊഴിയിൽ പറയുന്നു. എന്നാൽ തട്ടികൊണ്ട് പോയ ആളുടെ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Share This Post
Exit mobile version