Press Club Vartha

ഇന്ന് പൊന്നിൻ ചിങ്ങം; പുതുവർഷത്തെ വരവേറ്റ് മലയാളികൾ

തിരുവനന്തപുരം: ഇന്ന് പൊന്നിൻ ചിങ്ങം. പഞ്ഞ മാസമായ കർക്കിടകത്തിന് വിട പറഞ്ഞ് പ്രത്യാശയുടെ മാസമായ ചിങ്ങത്തിലേക്ക് കാൽ എടുത്ത് വച്ചിരിക്കുകയാണ് മലയാളികൾ. ചിങ്ങം ഒന്ന് കർഷക ദിനം ആയിട്ട് കൂടിയാണ് മലയാളികൾ ആഘോഷിക്കുന്നത്.

സമ്പല്‍സമൃദ്ധിയുടേയും പങ്കുവെക്കലുകളുടേയും ഉത്സവകാലത്തിന്‍റെ തുടക്കം കൂടിയാണ് ഈ ദിനം. ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകള്‍ നടക്കും. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും ഈ ദിവസം അറിയപ്പെടുന്നു.

കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം.സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. അതിനാൽ തന്നെ പഴമക്കാരെ സംബന്ധിച്ച് ചിങ്ങമാസം സമ്പന്നതയുടെ മാസമായിരുന്നു.

Share This Post
Exit mobile version